തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ പുതിയ സിഇഒ രാജേഷ് മാധവനുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎഇ നാഷണൽ സെക്രട്ടറി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. പ്രവാസികൾ അനുഭവിക്കുന്ന വിവിധ ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.
പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പദ്ധതികൾ, പ്രവാസികളുടെ ക്ഷേമ സംബന്ധമായ വിഷയങ്ങൾ ഉൾപ്പെടെ നിരവധി പ്രധാനപ്പെട്ട കാര്യങ്ങൾ നേരിൽ അവതരിപ്പിക്കുകയും അവയ്ക്കുള്ള പരിഹാര മാർഗങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.
നോർക്ക റൂട്സ് ആരംഭിക്കുന്ന നോർക്ക കെയർ പദ്ധതിയെക്കുറിച്ചും വിശദമായ ചർച്ച നടത്തി. നോർക്ക റൂട്സിന്റെ ജനറൽ മാനേജറും ജോയിന്റ് സെക്രട്ടറി പ്രകാശ് പി. ജോസഫും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
വരാനിരിക്കുന്ന നോർക്ക കെയർ പരിപാടികളിൽ പ്രവാസ സമൂഹവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും നിർമാണാത്മക ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന സംഘടനകളെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിനായി സർക്കാർ സംവിധാനങ്ങളും സാമൂഹിക സംഘടനകളും കൈകോർക്കേണ്ടത് അനിവാര്യമാണെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു.